Ultimate magazine theme for WordPress.

മധ്യപ്രദേശിൽ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ക്രിസ്ത്യൻ സ്‌കൂളിനെതിരെ പരാതി

മധ്യപ്രദേശ് : മധ്യപ്രദേശിലെ ഗുണയിലുള്ള വന്ദന കോൺവെൻ്റ് സ്‌കൂളിനെതിരെ ഇംഗ്ലീഷിൽ പ്രാർത്ഥനകൾ ചൊല്ലാൻ നിർബന്ധിച്ച് വിദ്യാർത്ഥികളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്ന പരാതിയിൽ പോലീസ് കേസെടുത്തു.

അസംബ്ലിയിൽ ഇംഗ്ലീഷിന് പകരം ഹിന്ദിയിൽ പ്രാർഥന ചൊല്ലുന്നത് സിസ്റ്റർ കാതറിൻ വട്ടോളി കണ്ടതായി വൈസ് പ്രിൻസിപ്പൽ പറഞ്ഞു. ഹിന്ദിയിൽ പ്രാർത്ഥന ചൊല്ലിയ കുട്ടികളെ സ്കൂളിലെ പ്രബോധന മാധ്യമം പിന്തുടരാനും ഇംഗ്ലീഷിൽ പ്രാർത്ഥനകൾ വായിക്കാനും നിർദ്ദേശിച്ചു.
തുടർന്ന് ഒരു രാഷ്ട്രീയ പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗം ഹിന്ദു വിദ്യാർത്ഥികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്

Sharjah city AG