ചിക്കാഗോ: ഐപിസി ചിക്കാഗോ സഭാ ഓഡിറ്റോറിയത്തിൽ സിസിഎഫിന്റെ വാർഷിക കൺവെൻഷനും ട്രിനിറ്റി ബൈബിൾ സെമിനാരിയിൽ സംയുക്ത ആരാധനയും നടന്നു. പാസ്റ്റർ ഗ്ലെൻ ബടോൺസ്കി മുഖ്യപ്രഭാഷണം നടത്തി. ആരാധനയ്ക്ക് പാസ്റ്റർ ജിജു ഉമ്മൻ അധ്യക്ഷത വഹിച്ചു.
സിസിഎഫ് പ്രസിഡന്റ് ഡോക്ടർ വിൽസൺ എബ്രഹാം സങ്കീർത്തന ധ്യാനം നടത്തി. ഡോക്ടർ ടൈറ്റസ് ഈപ്പൻ തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് മാത്യു ജോർജ് നന്ദി രേഖപ്പെടുത്തി. സെക്രട്ടറി ജോയൽ മാത്യു, ട്രഷറർ ജോസഫ് മാണി എന്നിവർ പ്രസ്താവനകൾ നടത്തി. പാസ്റ്റർ ജോസഫ് കെ ജോസഫ് സമാപന പ്രാർത്ഥന നയിച്ചു.
വാർത്ത കുര്യൻ ഫിലിപ്പ്
