ലണ്ടന്‍ : തങ്ങളുടെ പ്രതിരോധ വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്നതിനും യൂറോപ്യന്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും റഷ്യന്‍ സേനയെ പിന്നോട്ട് തള്ളുന്നതിനുള്ള പോരാട്ടത്തില്‍ ഉക്രെയ്‌നെ പിന്തുണയ്ക്കുന്നതിനും കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കുമെന്ന സംയുക്ത പ്രതിരോധ കരാറില്‍ ബ്രിട്ടനും ജര്‍മ്മനിയും ഒപ്പുവച്ചു.
യുകെയും ജര്‍മ്മനിയും തമ്മിലുള്ള പുതിയ പ്രതിരോധ പ്രഖ്യാപനം നമ്മുടെ രാഷ്ട്രങ്ങളുടെ പങ്കിട്ട മൂല്യങ്ങളില്‍ അധിഷ്ഠിതമായ ആഴമേറിയതും പുതിയതുമായ പ്രതിരോധ ബന്ധത്തിന് തുടക്കമിടുമെന്ന് ബ്രിട്ടന്റെ പുതിയ പ്രതിരോധ മന്ത്രി ജോണ്‍ ഹീലി പ്രസ്താവനയില്‍ പറഞ്ഞു.
