ജെറുസലേം : ജറുസലേമിലെ യേശു ക്രിസ്തുവിന്റെ കല്ലറയുള്ള ദൈവാലയത്തിൽ ഓസ്ട്രിയൻ അക്കാദമി ഓഫ് സയൻസസ് നടത്തിവരുന്ന പര്യവേഷണങ്ങളിൽ നിന്ന് കുരിശുയുദ്ധ കാലഘട്ടത്തിൽ ഉണ്ടായിരുന്ന അൾത്താര ഗവേഷകർ കണ്ടെത്തി.
ഇത് ഇന്നുവരെ അറിയപ്പെടുന്ന ഏറ്റവും വലിയ മധ്യകാല ബലിപീഠമായി കരുതപ്പെടുന്നു. കണ്ടെത്തിയ ബലിപീഠം അനേകം ടൺ ഭാരമുള്ള എഴുത്തുകൾ നിറഞ്ഞ ഒരു ശിലാഫലകത്തിന് പിന്നിലായി മറഞ്ഞിരിക്കുകയായിരുന്നു. അത്തരമൊരു സ്ഥലത്ത് ഇത്രയും പ്രാധാന്യമുള്ള ഒന്ന് തിരിച്ചറിയപ്പെടാതെ കിടക്കുന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തി, ബെർകോവിച്ച് പറഞ്ഞു
