ഷാർജ: തുടർച്ചയായി ആറാം തവണയും ചർച്ച് ഓഫ് ഗോഡ് യു എ ഇ നാഷണൽ ഓവർസിയറായി റവ. ഡോ. കെ ഒ മാത്യു നിയമിതനായി.
ചർച്ച് ഓഫ് ഗോഡ് ടെന്നസിയുടെ ഫോർത്ത് ലെവൽ ഗ്രേഡുള്ളതും ഏഷ്യൻ തിയോളജിക്കൽ അസോസിയേഷൻറെ അംഗീകാരമുള്ളതുമായ മിഡിൽ ഈസ്റ്റിലെ ആദ്യ വേദപഠനശാലയായ ഗിൽഗാൽ ബിബ്ളിക്കൽ സെമിനാരിയുടെ സ്ഥാപക പ്രസിഡന്റായ റവ. ഡോ. കെ ഒ മാത്യു നിലവിൽ ഗില്ഗാൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രുഷകനും, ഷാർജാ വർഷിപ്പ് സെന്റർ സെക്രട്ടറിയും ക്രിസ്ത്യൻ ലൈവ് മിഡിൽ ഈസ്റ്റ്, യുപിഎഫ് യുഎഇ, ഐസിപിഎഫ് ഷാർജ തുടങ്ങിയ സംഘടനകളുടെ രക്ഷാധികാരിയുമാണ്. ഭാര്യ വൽസ മാത്യു. മകൻ ബിഷപ്പ് ഷാൻ മാത്യു ദൈവസഭയുടെ അസിസ്റ്റന്റ് നാഷണൽ ഓവർസിയറും ചർച്ച് യുണൈറ്റഡ് ഷാർജാ സീനിയർ സഭാശുശ്രുഷകനുമാണ്.
