പന്തളം : ലാൻഡ് വേ തിയോളജിക്കൽ സെമിനാരിയുടെ ആഭിമുഖ്യത്തിൽ പന്തളം തുമ്പമൺ ജംഗ്ഷൻ കൈതവണ ഓഡിറ്റോറിയത്തിൽ ആഗസ്റ്റ് 20 ന് സെക്കന്റ് കൺവൊക്കേഷൻ (സമ്മേളനം) നടക്കും.
ഡോ ജോൺസൻ കെ ജോർജ്, പി സി ചാണ്ടി, സലോമി ചാണ്ടി എന്നിവരാണ് മുഖ്യ അതിഥികൾ. തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരത എന്നതാണ് സമ്മേളനത്തിന്റെ തീം. ലാൻഡ് വേ മ്യൂസിക് ബാന്റ് ഗാന ശുശ്രുഷ നയിക്കും.
