മാസിയോ : മുൻ ബ്രസീലിയൻ ഫുട്ബോൾ പ്ലെയറും ലിവർപൂൾ സ്ട്രൈക്കറുമായിരുന്ന റോബർട്ടോ ഫിർമിനോ ബ്രസീലിലെ ഇവാഞ്ചലിക്കൽ സഭയുടെ പാസ്റ്ററായി ചുമതലയേറ്റു. ജൂൺ 30 ഞായറാഴ്ച മാസിയോയിലെ തൻ്റെ മാതൃസഭയിലാണ് സുവിശേഷ ദൗത്യം ഏറ്റെടുത്തത്.
ഫിർമിനയോയും ഭാര്യ ലാരിസ പെരേരയും സോഷ്യൽ മീഡിയയിലൂടെയാണ് പാസ്റ്റർ ആയി ചുമതല ഏൽക്കുന്ന വിവരം അറിയിച്ചത്. “ക്രിസ്തുവുമായുള്ള കണ്ടുമുട്ടൽ മുതൽ, നമ്മുടെ ഹൃദയങ്ങളിൽ ഒരു വാഞ്ഛ ജ്വലിക്കുന്നു. നമ്മിൽ എത്തിയ ഈ സ്നേഹം ആളുകൾ അറിയട്ടെ. ഇപ്പോൾ ഞങ്ങൾക്ക് മറ്റൊരു ആഗ്രഹവും ഉത്തരവാദിത്തവും കൂടിയുണ്ട്. ദൈവത്തിൻറെ ഹൃദയത്തോട് ചേർന്ന് രാജ്യത്തോട് സഹകരിക്കുന്ന പാസ്റ്റർ ആയി പ്രവർത്തിക്കാനാണ് ആഗ്രഹം” എന്നാണ് ചുമതല ഏറ്റെടുത്തു പറഞ്ഞത്.
