രാജ്യാന്തര ചർച്ച് ഓഫ് ഗോഡിൽ മലയാളി തിളക്കം; സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട് പാ. സി സി തോമസ് വേൾഡ് മിഷൻ റപ്രസൻ്റിറ്റിവ് പാസ്റ്റർ ബെന്നിസൺ മത്തായി
ഇന്ത്യാനാപോലിസ്: അമേരിക്കയിലെ ഇന്ത്യാനാപോലിസിൽ നടന്ന ചർച്ച് ഓഫ് ഗോഡ് ജനറൽ അസംബ്ലിയിൽ
സഭയുടെ സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ടായി
പാസ്റ്റർ സി സി തോമസിനെയും വേൾഡ് മിഷൻ റപ്രസൻ്റിറ്റീവായി പാസ്റ്റർ ബെന്നിസൺ മത്തായിയെയും നിയമിച്ചു. മിഡിൽ ഈസ്റ്റ് റീജിയണൽ സൂപ്രണ്ടായി ഡോ. സുശീൽ മാത്യൂവും കുവൈറ്റ് നാഷണൽ ഓവർസിയറായി ഡോ. സുജു ജോണും ബംഗ്ലാദേശ്
നാഷണൽ എജ്യുക്കേഷൻ ഡയറക്ടറായി
ഡോ. ഏബ്രഹാം വർഗീസും നേപ്പാൾ നാഷണൽ എജ്യുക്കേഷൻ ഡയറക്ടറായി ഡോ. ഷിബു സാമുവേലും പ്രവർത്തിക്കും. പുതിയ നിയമനങ്ങളിലൂടെ സഭയുടെ
അന്തർദേശീയ തലത്തിലും മലയാളികൾ മികച്ചസ്ഥാനം കണ്ടെത്തുകയാണ്.
സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ടായി ചുമതലയേൽക്കുന്ന പാസ്റ്റർ സി സി തോമസ് കേരളാ സ്റ്റേറ്റ് ഓവർസിയറായി കഴിഞ്ഞ എട്ട് വർഷം പ്രവർത്തിച്ചിരുന്നു. യൂത്ത് ഡയറക്ടർ, സെമിനാരി അഡ്മിനിസ്ട്രേറ്റർ, കൗൺസിൽ അംഗം എന്നീ നിലകളിൽ തിളങ്ങിയ പാസ്റ്റർ സി സി തോമസ് നിലവിൽ ഇന്ത്യാ ഗർവേണിംഗ് ബോഡി ചെയർമാനാണ്.
വേൾഡ് മിഷൻ റപ്രസൻ്ററ്റിവായി നിയമിതനായ പാസ്റ്റർ ബെന്നിസൻ മത്തായി സെൻട്രൽ വെസ്റ്റ് റീജിയൺ ഓവർസിയറായി എട്ടു വർഷം പ്രവർത്തിച്ചു. ഇക്കാലത്ത് സഭക്ക് അഞ്ച് ഏക്കർ സ്ഥലവും മുപ്പതിനായിരം സ്ക്വയർ ഫീറ്റ് ബിൽഡിങ്ങും ആറ് കോടി രൂപ മുടക്കി വാങ്ങിയിരുന്നു. എട്ട് വർഷം കൊണ്ട് സഭകളുടെ എണ്ണം ഇരട്ടിയായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഓമല്ലൂർ സ്വദേശിയായ ഇദ്ദേഹം സഭയുടെ മുൻ ഓവർസിയർ പാസ്റ്റർ എ മത്തായിയുടെ മകനാണ്.
ഗൾഫ് രാജ്യങ്ങളുടെ റീജിയണൽ സൂപ്രണ്ടായ ഡോ. സുശീൽ മാത്യൂ ഇപ്പോൾ കുവൈറ്റ്, അർമേനിയ, തുർക്കി രാജ്യങ്ങളുടെ നാഷണൽ ഓവർസീയറാണ്. ഇന്ത്യൻ ആർമിയിൽ മേജർ ആയി സേവനം അനുഷ്ഠിച്ചു. ഇപ്പോൾ വിവിധ യൂണിവേഴ്സിറ്റികളിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ പ്രഫസറാണ്. കുവൈറ്റ് നാഷണൽ ഓവർസീയറായി നിയമിതനായ ഡോ. സുജു ജോൺ മൗണ്ട് സീയോൻ ബൈബിൾ സെമിനാരിയുടെ പ്രിൻസിപ്പളായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ബംഗ്ലാദേശ് നാഷണൽ എജ്യുക്കേഷൻ ഡയറക്ടറായി നിയമിതനായ ഡോ.ഏബ്രഹാം വർഗ്ഗീസ് സൗത്ത് ഏഷ്യയുടെ മിഷണറിയാണ്. കുക്ക് സായിപ്പിൻ്റെ വിശ്വസ്തനും ദ്വിഭാഷിയുമായിരുന്ന എ കെ വർഗീസിൻ്റെ കൊച്ചു മകനും മുൻ ഓവർസിയർ ആയിരുന്ന പാസ്റ്റർ എ വി ഏബ്രഹാമിൻ്റെ മകനുമാണ്. ഫിലിപ്പൈൻസിലുള്ള ASCM സെമിനാരിയിലെ അധ്യാപകൻ കൂടിയാണ് ഡോ. എബ്രഹാം വർഗ്ഗീസ്.
നേപ്പാൾ എഡ്യൂക്കേഷൻ ഡയറക്ടറായി നിയമിതനായ ഡോ. ഷിബു സാമുവേൽ അൺറീച്ചഡ് പീപ്പിൾ ഗ്രൂപ്പിന്റെ സൗത്ത് ഏഷ്യ റീജിയൻ കോഡിനേറ്ററാണ്. ഇന്ത്യൻ ഓവർസീസ് ഓഫ് കോൺഗ്രസ് ഭാരവാഹിയും റിപ്പബ്ലിക്കൻ പാർട്ടിയുടെ സജീവ പ്രവർത്തകനുമാണ്. ഡാളസ് കൗണ്ടി മേയർ സ്ഥാനാർഥിയാണ് ഡോ.ഷിബു സാമുവേൽ
