വാഷിംഗ്ടണ്‍ : ഉക്രെയിനെതിരായ യുദ്ധത്തില്‍ റഷ്യക്ക് നയപരമായ പിന്തുണ നല്‍കുന്നത് ചൈനയാണ്. നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനിലെ (നാറ്റോ) 32 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നാറ്റോയുടെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് വാഷിംഗ്ടണില്‍ അംഗരാജ്യങ്ങള്‍ യോഗം ചേര്‍ന്നത്. പുതിയ അംഗമായ സ്വീഡനെ യോഗത്തില്‍ സ്വാഗതം ചെയ്തു. സൈനികശക്തി വര്‍ധിപ്പിക്കാനും ഉക്രെയിന് കൂടുതല്‍ പിന്തുണ നല്‍കാനും യോഗത്തില്‍ തീരുമാനമായി. ഉക്രെയിനെ സഹായിക്കുന്നത് നാറ്റോയുടെ ഔദാര്യമല്ലെന്നും താല്പര്യപ്രകാരമാണെന്നും സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു.
