വാർത്ത: ചാക്കോ കെ തോമസ്
പെൻസൽവേനിയ: ദി പെന്തെക്കോസ്ത് മിഷന്റെ അമേരിക്കയിലെ രാജ്യാന്തര കൺവൻഷനായ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് കൺവൻഷൻ ജൂലൈ 10 മുതൽ 14 വരെ പെൻസൽവേനിയ ഇന്ത്യാനാ യൂണിവേഴ്സിറ്റിയിലുള്ള കൺവൻഷൻ സെന്ററിൽ നടക്കും.
വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ പത്തിന് പൊതുയോഗവും ഉച്ചയ്ക്ക് രണ്ടിന് യുവജന ങ്ങൾക്കും കുട്ടികൾക്കുമുള്ള സെമിനാറുമുണ്ടാകും. ശനിയാഴ്ച രാവിലെ പൊതുയോഗവും ഉച്ചയ്ക്ക് ഉപവാസ പ്രാർഥനയും നടക്കും വൈകിട്ട് ഏഴിന് ഗാനശുശ്രൂഷയും സുവിശേഷ പ്രസംഗംവും രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.
ജൂലെ 14 ഞായറാഴ്ച രാവിലെ ഒൻപതിന് അമേരിക്കയിലെ നാൽപത് പ്രാദേശിക സഭകളിലെ നൂറിലധികം ശുശ്രൂഷകരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.
