കുമ്പനാട് : ആഗസ്റ്റ് 1 മുതൽ 19 വരെ കേരളത്തിലെ എല്ലാ ജില്ലകളിലും ഐപിസി കേരളാ സ്റ്റേറ്റ് ശുശ്രൂഷകന്മാരുടെ ആത്മീയ സംഗമം (പാസ്റ്റേഴ്സ് കോൺഫ്രറൻസ്) നടക്കും.
ആഗസ്റ്റ് 1ന് തിരുവനന്തപുരത്ത് തുടക്കം കുറിക്കും. കൊട്ടാരക്കര മേഖല സമ്മേളനം ആഗസ്റ്റ് 5 നും , ആലപ്പുഴ ,പത്തനംതിട്ട ജില്ലകളിൽ 6 നും , കോട്ടയം ഇടുക്കി ജില്ലകളിൽ 8 നും, 12 ന് എറണാകുളത്തും തൃശ്ശൂരും, 14 ന് പാലക്കാടും കണ്ണൂരും കാസർകോടും, 19 ന് നിലബൂർ വയനാട് കോഴിക്കോട് എന്നി ജില്ലകളിലുമായി സമ്മേളനം സമാപിക്കും.
