Ultimate magazine theme for WordPress.

ശതാബ്ദി നിറവിൽ നെല്ലിക്കമൺ താബോർ ഐപിസി

റാന്നി : നെല്ലിക്കമൺ താബോർ ഐപിസി നൂറു വർഷങ്ങൾ പിന്നിടുന്നു.
ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്‌ദി പ്രവർത്തന പരിപാടികൾ ജൂൺ 23ന് ഐപിസി റാന്നി വെസ്റ്റ്‌ സെന്റർ പ്രസിഡണ്ട് പാസ്റ്റർ സി സി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സഭാ പ്രസിഡണ്ട് പാസ്റ്റർ കുര്യാക്കോസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. സഭാ വൈസ് പ്രസിഡണ്ട് കെ റ്റി വർഗീസ് കപ്പമാംമൂട്ടിൽ, സെക്രട്ടറി പ്രൊഫ. മാത്യു ഏബ്രഹാം മുള്ളംകാട്ടിൽ, ട്രഷറാർ എ ഐ ബെന്നി അയന്തിയിൽ എന്നിവർ പ്രസംഗിച്ചു. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ട സഹായ വിതരണവും നടത്തി.

ശതാബ്‌ദിയോടനുബന്ധിച്ച് വിപുലമായ പ്രവർത്തന പദ്ധതികൾ നടപ്പിലാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
2025 മെയ്‌ 24 ന് റാന്നിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള നെല്ലിക്കമൺ താബോർ സഭാ അംഗങ്ങൾ ഒത്തുചേരും.

Sharjah city AG

Comments are closed.