മാലി : മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി ഫാത്തിമത്ത് ഷംനാസ് അലി സലീമിനെ പൊലീസ് അറസ്റ്റുചെയ്തതായി റിപ്പോർട്ട്.
മന്ത്രിക്കൊപ്പം മറ്റുരണ്ടുപേരെയും അറസ്റ്റുചെയ്തിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.ഉദ്യോഗസ്ഥർ ഷംനാസിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയും മന്ത്രവാദത്തിന് ഉപയോഗിച്ചതായി കരുതുന്ന വസ്തുക്കള്‍ കണ്ടെടുക്കുകയും ചെയ്തു
