കുന്നംകുളം : കുന്നംകുളം യുണൈറ്റഡ് പെന്തക്കൊസ്തു ഫെല്ലോഷിപ്പിന്റെ ആഭ്യമുഖ്യത്തിൽ ഇന്നലെ (ബുധനാഴ്ച) ഇവാഞ്ചാലിസം വിങ്ങിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുന്നംകുളം പഴയ ബസ് സ്റ്റാന്റിൽ നിന്ന് ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശ യാത്ര കുന്നംകുളം പരിസര പ്രദേശങ്ങൾ, അഞ്ഞൂർ, ചിറ്റഞ്ഞൂർ ചെറുവത്താനി തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ സെന്ററുകളിൽ ബോധവത്കരണ സന്ദേശം നൽകി.
പാ ലിബിനി ചുമ്മാർ പ്രസംഗിച്ചു, പാ അജീഷ് കെ മാത്യു, പാ തോമസ് ചെറിയാൻ, പാ കുര്യാക്കോസ് ചക്രമക്കിൽ, പാ സുനിൽ ഒറ്റപ്പാലം തുടങ്ങിയവർ നേതൃത്വം നൽകി
