Ultimate magazine theme for WordPress.

നൈജീരിയയിൽ വീണ്ടും വൈദികനെ തട്ടികൊണ്ട് പോയി

നൈജീരിയ : അജല്ലിയിലെ സെന്റ്റ് മാത്യൂസ് പള്ളിയിലെ ഇടവക വികാരിയായ ഫാ. ക്രിസ്റ്റ്യൻ ഇക്കെയെ ജൂൺ 16-ന് പുലർച്ചെ മറ്റൊരാളോടൊപ്പം ആക്രമികൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു. എക്യുലോബിയ രൂപത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

“പ്രിയ സഹോദരീസഹോദരന്മാരേ, അജല്ലിയിലെ സെന്റ്റ് മാത്യൂസ് ഇടവകയുടെ പ്രാന്തപ്രദേശത്ത് കുർബാന കഴിഞ്ഞ് മടങ്ങുമ്പോൾ തട്ടിക്കൊണ്ടുപോകപ്പെട്ട ഫാദർ ക്രിസ്റ്റ്യൻ ഇക്കയുടെയും ഒഗ്ബോണിയ അനേക്കിൻറെയും മോചനത്തിനായി പ്രാർഥിക്കുക.” എക്യുലോബിയ രൂപത പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Sharjah city AG
Leave A Reply

Your email address will not be published.