കുവൈറ്റ് സിറ്റി : കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ ദുരന്തത്തിന് കാരണമായ സുരക്ഷാ വീഴ്ചയുടെ പേരിൽ രണ്ട് പേർ റിമാൻഡിലെന്ന് കുവൈറ്റ് വാർത്താ ഏജൻസി റിപ്പോർട്ട്.
കൂട്ട മരണത്തിന് കാരണമായ ചട്ടലംഘനങ്ങളുടെ പേരിലാണ് നടപടി. ഒരു കുവൈറ്റ് പൗരനും ഒരു വിദേശ പൗരനും ആണ് റിമാൻഡിലായതെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല
