കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തെള്ളകം ചൈതന്യയിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. ഉദ്ഘാടനം ലൗലി ജോർജ് നിർവഹിച്ചു ജോസ് ജോസഫ് അമ്പലക്കുളം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തുടർന്ന് ഫാ സുനിൽ പെരുമാനൂർ, ബെസ്സി ജോസ് എന്നിവർ പ്രസംഗിച്ചു. ഷേർളി സക്കറിയാസിന്റെ നേതൃത്ത്വത്തിൽ പരിസ്ഥിതിസംരക്ഷണ ബോധവൽക്കരണ സെമിനാറും പ്രതിജ്ഞയും നടത്തപ്പെട്ടു.