Ultimate magazine theme for WordPress.

കോഴിക്കോട് എട്ട് പേർക്ക് ഇടിമിന്നലേറ്റു

കോഴിക്കോട്: കോഴിക്കോട് കടലിൽ നിന്ന് വള്ളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെ എട്ട് പേർക്ക് ഇടിമിന്നലേറ്റു.സൗത്ത് ബീച്ചിൽ ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം ഉണ്ടായത്.മത്സ്യം വാങ്ങാനെത്തിയ ഒരാള്‍ക്കും മിന്നലേറ്റു.
അഷ്റഫ്, അനിൽ, ഷരീഫ്, മനാഫ്, സുബൈർ, സലിം, അബ്ദുൾ ലത്തീഫ് എന്നിവർക്കാണ് ഇടിമിന്നലേറ്റത്. എല്ലാവരെയും ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Sharjah city AG
Leave A Reply

Your email address will not be published.