Ultimate magazine theme for WordPress.

മക്കളെ സ്നേഹിക്കാനാണ് യേശു നമ്മളെ പഠിപ്പിച്ചതെന്ന് ആർച്ച് ബിഷപ്പ് ജൂഡ് തദ്ദൂസ് റുവൈച്ചി

ആഫ്രിക്ക : മക്കളെ സ്നേഹിക്കണം എന്നും അവർക്കായി സമയം കണ്ടെത്തിക്കൊണ്ട് അവരുടെ സുരക്ഷ ഉറപ്പാക്കണം എന്നും ആവശ്യപ്പെട്ട് ടാൻസാനിയയിലെ ആർച്ച് ബിഷപ്പ് ജൂഡ് തദ്ദൂസ് റുവൈച്ചി. പുതുതായി സ്ഥാപിതമായ ഹോളി ട്രിനിറ്റി ഇടവകയിലേക്കുള്ള തൻ്റെ ആദ്യ സന്ദർശന വേളയിൽ ആണ് മാതാപിതാക്കൾ മക്കളെ സ്നേഹപൂർവ്വം കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബിഷപ്പ് സംസാരിച്ചത്.

“യേശു പറഞ്ഞു, ‘കുട്ടികൾ എൻ്റെ അടുക്കൽ വരട്ടെ’ ഈ വാക്കുകളിലൂടെ യേശു ഇന്ന് നമ്മോട് ആവശ്യപ്പെടുന്നത് മാതാപിതാക്കളോടൊപ്പം കുട്ടികൾ ഉണ്ടാകുക എന്നതാണ്. അതിനു നിങ്ങൾ അനുവാദം നൽകുക എന്നതാണ് പ്രധാനം”- ബിഷപ്പ് ഓർമിപ്പിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.