കരിയംപ്ലാവ്: ഡബ്ലിയു.എം.ഇ സൺഡേ സ്കൂൾ മിനിസ്ട്രി കേരള സ്റ്റേറ്റ് ബോർഡിൻ്റെ ആഭിമുഖ്യത്തിൽ 2023- 2024 സൺഡേ സ്കൂൾ അദ്ധ്യായന വർഷത്തിലെ സംസ്ഥാനതല വാർഷിക പരീക്ഷ 2024 മെയ് 11 ന് ഡബ്ലിയു.എം.ഇ പ്രസ്ഥാനത്തിലെ വിവിധ സെൻ്ററുകളിൽ നടത്തപ്പെട്ടു. മാർച്ച് 10 ന് ആരംഭിച്ച പരീക്ഷ രജിസ്ട്രേഷൻ ഏപ്രിൽ 20 ന് ആണ് അവസാനിച്ചത്. 14 സെൻ്റെറുകളിലായി നടത്തപ്പെട്ട പരീക്ഷ 30 -ൽ അധികം ഇൻവിജിലേറ്റർമാരുടെ മേൽനോട്ടത്തിലാണ് നടത്തപ്പെട്ടത്.പരീക്ഷ ഹാൾടിക്കറ്റ് നൽകി നടത്തപ്പെട്ട പരീക്ഷ വിവിധ സെൻ്ററുകളിൽ രാവിലെ കൃത്യം 9.00 മണിക്ക് ഇൻവിജിലേറ്റർമാർ എത്തുകയും 9.30 ന് വിദ്യാർത്ഥികൾ പരീക്ഷാ ഹാളിൽ പ്രവേശിക്കുകയും ചെയ്തു. തികച്ചും സർവ്വകലാശാല മാതൃകയിൽ ആയിരുന്നു പരീക്ഷ ക്രമീകരിച്ചത്
