കാഠ്മാണ്ഡു: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ ഹിന്ദു മതമൌലിക വാദികളുടെ ആക്രമണങ്ങള്‍ക്കിരയാകുന്ന സമാനമായ രീതിയില്‍ അയല്‍ രാജ്യമായ നേപ്പാളിലും ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവര്‍ ഹിന്ദു വര്‍ഗീയ ശക്തികളില്‍നിന്നും പീഢനങ്ങള്‍ക്കിരയാകുന്നതായി ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട്.
നേപ്പാള്‍ ഔദ്യോഗികമായി ഒരു ഹിന്ദു രാഷ്ട്രമല്ലെങ്കിലും1,341,000 ക്രിസ്ത്യാനികള്‍ (ജനസംഖ്യയുടെ 4.4 ശതമാനം) ഉള്‍പ്പെടുന്ന ഈ രാജ്യത്ത് ഹിന്ദു മതം ഭൂരിപക്ഷ മതമായി തുടരുന്നു.ഇന്ത്യയിലെ ഹിന്ദു ദേശീയ വാദികളായ ചിലര്‍ നേപ്പാളിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ധന സഹായം നല്‍കുന്നതിനു തെളിവുണ്ടെന്നു ഐസിസി പറയുന്നു.
