വത്തിക്കാൻ : വത്തിക്കാനിലെ വിദ്യാഭ്യാസം മറ്റും സാംസ്കാരിക ഉന്നമനത്തിനായുള്ള ഡിക്കസ്റ്ററിയും, ഫ്രഞ്ച് എംബസിയും ചേർന്ന് മെയ് മാസം 16 മുതൽ 18 വരെയുള്ള തീയതികളിൽ വത്തിക്കാനിൽ വച്ചു ‘അന്താരാഷ്ട്ര കായിക, ആത്മീയ സമ്മേളനം’ നടത്തും. സാഹോദര്യവും സഹിഷ്ണുതയും തുല്യതയും ഉള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനു കായികരംഗത്തിനുള്ള പ്രസക്തിയും, അതിൽ ദൈവീകതയ്ക്കുള്ള പങ്കും എടുത്തു കാണിക്കുന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
