ഡാളസ്: ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലിത്ത അന്തരിച്ചു.
വാഹന അപകടത്തിൽ ഗുരതര പരിക്ക് പറ്റി ഡാളസ് മെഥഡിസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന മെത്രാപോലിത്തക്കു ഇന്ന് വൈകുന്നേരം ഹൃദയ ആഘാതം സംഭവിക്കുകയായിരുന്നു!
സഭയുടെ എപ്പിസ്കോപ്പൽ സിനഡ് അടിയന്തിരമായി ചേർന്ന് തുടർന്നുള്ള നടപടിക്രമങ്ങൾ തീരുമാനിച്ചു അറിയിക്കുന്നതായിരിക്കും
സഭയുടെ ഈ വിഷമ പ്രതിസന്ധിയിൽ ഏവരുടെയും പ്രാർത്ഥന യാചിക്കുന്നതായി സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ അറിയിച്ചു.
