വത്തിക്കാൻ : കണ്ടുമുട്ടലുകൾ ജീവിതത്തെ പരിവർത്തനപ്പെടുത്തുന്ന അത്ഭുതമാണെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
“വ്യക്തികൾ തമ്മിൽ കണ്ടുമുട്ടുക, അന്യോന്യം വീക്ഷിക്കുക, വ്യക്തിപരമായ ജീവിതകഥകൾ പങ്കുവയ്ക്കുക ഇവയിലാണ് യേശുവിന്റെ സാന്നിധ്യം നമ്മുടെ ജീവിതത്തിൽ ഉൾക്കൊള്ളുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നത്. ഒരു കണ്ടുമുട്ടൽ ജീവിതത്തെത്തന്നെ പരിവർത്തനപ്പെടുത്തുന്നു. പുനരുജ്ജീവിപ്പിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്ന യേശുവുമായുള്ള കണ്ടുമുട്ടലുകളാണ് സുവിശേഷം” – പാപ്പ കുറിച്ചു.
