റോം: എല്ലാവരും സഹോദരങ്ങൾ (ഫ്രത്തെല്ലി തൂത്തി) ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മെയ് 10, 11 തീയതികളിൽ റോമിൽ വച്ച് ആഗോള മനുഷ്യസാഹോദര്യ സംഗമം സംഘടിപ്പിക്കുന്നു. സംഗമത്തിൽ നൊബേൽ സമ്മാനജേതാക്കൾ, ശാസ്ത്രജ്ഞർ, കലാകാരന്മാർ, പ്രൊഫസർമാർ, മേയർമാർ, ഡോക്ടർമാർ, മാനേജർമാർ, തൊഴിലാളികൾ, കായിക ചാമ്പ്യന്മാർ എന്നിങ്ങനെ സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ളവർ സംബന്ധിക്കും.
