കൊച്ചി : കിഡ്‌നി ഫൗണ്ടേഷൻ ചെയർമാനും സാമൂഹ്യ പ്രവർത്തകനുമായ ഫാദർ ഡേവീസ് ചിറമ്മലിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എടക്കരയിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ തളർച്ച അനുഭവപെട്ട് കുഴഞ്ഞു വീഴുകയായിരുന്നു.
കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ എന്ന പ്രസ്ഥാനം രൂപീകരിച്ച് വൃക്കരോഗികൾക്കു വൃക്ക ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ സജീവമാണ് ഫാ. ഡേവിസ് ചിറമ്മൽ. സ്വന്തം വൃക്ക ദാനം ചെയ്തു കൊണ്ടാണ് ഇദ്ദേഹം ഈ രംഗത്ത് സജീവമായത്
കൂടാതെ ഫാ. ചിറമ്മൽ ആരംഭിച്ച ആക്‌സിഡൻറ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവീസ് എന്ന സന്നദ്ധ സംഘടന
വാഹനാപകടങ്ങളിൽ പെട്ടും മറ്റും വഴിയിൽ കിടക്കുന്നവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുന്നു.
ഫാ. ചിറമ്മലിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
