കുമ്പനാട് : വികലാംഗരുടെയും അഗതികളുടെയും സംരക്ഷാണാർത്ഥം ഇടുക്കി ചേറ്റുകുഴിയില്‍ പ്രവർത്തിക്കുന്ന ഗ്രേസ് റീഹാബിലിറ്റേഷൻ സെന്ററിലേക്ക് ഐപിസി സൺഡേ സ്കൂൾസ് അസോസിയേഷൻ കേരള സ്റ്റേറ്റ് സമതി ഫ്രീസർ നൽകി.
ഗ്രേസ് സെന്റർ പ്രസിഡന്റ് പാസ്റ്റർ സികെ കുര്യൻ സൺഡേ സ്കൂൾ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലിയിൽ നിന്നും ഫ്രീസർ ഏറ്റുവാങ്ങി. അസോസിയേറ്റ് സെക്രട്ടറി പാസ്റ്റർ റ്റിഎ. തോമസ് വടക്കഞ്ചേരി , സ്റ്റേറ്റ് സമതി അഗം പാസ്റ്റർതോമസ് മാത്യു റാന്നി, പാസ്റ്റർ ബിജു വർഗീസ് തേക്കടി ,കുമളി സെന്റർ വൈസ് പ്രസിഡണ്ട് പാസ്റ്റർ തോമസ് എബ്രഹാം പാസ്റ്റർ ജോസ് മോൻ ജോർജ് എന്നിവർ പ്രോഗ്രാമിൽ പങ്കെടുത്തു.സിസ്റ്റർ സുസ്സൻ പണിക്കരും കുടുംബവുമാണ് ഫ്രീസർ സ്പോൺസർ ചെയ്യ്തത്
ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ കേരളാ സ്റ്റേറ്റ് മെയ് 9,10,11 തിയതികളിൽ കുട്ടിക്കാനത്ത് നടത്തുന്ന സ്റ്റേറ്റ് ക്യാമ്പിനോടനുബന്ധിച്ചാണ് ഫ്രീസർ നൽകിയതെന്ന് ഭാരവാഹികൾ പറഞ്ഞു.
