ഗർഭഛിദ്രം നിയമവിധേയമാക്കരുത്;പോളണ്ടിൽ അൻപത്തിനായിര ത്തിലധികം പേരുടെ റാലി.
വാർസോ: ഗർഭഛിദ്രം നിയമവിധേയമാക്കുന്നതിനുള്ള ബില്ലുകൾ അവതരിപ്പിക്കാനിരിക്കെ പോളണ്ടിൽ ജീവൻ്റെ മഹ ത്വം പ്രഘോഷിച്ച് അൻപത്തിനായിര ത്തിലധികം പേരുടെ പ്രോലൈഫ് റാലി.
പോളണ്ടിലെ വാർസോയിലെ തെരുവുകളെ ഇളക്കി മറിച്ചാണ് കഴിഞ്ഞ ഞായറാഴ്‌ച പതിനായിരങ്ങൾ അണി നിരന്നത്.സെൻ്റ് ബെനഡിക്റ്റ് ഫൗണ്ടേഷൻ എന്ന കത്തോലിക്ക സന്നദ്ധ സംഘടനയും പോളിഷ് ബിഷപ്പ്സ് കോൺഫറൻസിൻ്റെയും മറ്റ് സംഘടനകളുടെയും ആഭിമുഖ്യത്തിലായിരിന്നു റാലി.
മാർച്ചിന്റെ വക്താവ് ലിഡിയ സാങ്കോവ്സ്ക ഗ്രാബ്സുക്കാണ് റാലിയിൽ അര ലക്ഷം പേർ അണിനിരന്നതായി വെളിപ്പെടുത്തിയത്. റാലിയ്ക്കിടെ പോളണ്ടി ലെ ബിഷപ്പുമാർ എല്ലാ ഞായറാഴ്ചകളിലെയും വിശുദ്ധ കുർബാനകളിൽ ഗർഭസ്ഥ ശിശുക്കൾക്കായി പ്രാർത്ഥിക്കാൻ എല്ലാ ഇടവകകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ‘കൊല്ലണോ കൊല്ലാതിരിക്കണോ, അതാണ് തിരഞ്ഞെടുപ്പ് ഞാൻ ജീവൻ തിരഞ്ഞെടുക്കുന്നു!’, ‘ഒരുമിച്ചുള്ള ജീവിതത്തിന്”, “അമ്മയെയും കുഞ്ഞി നെയും ഇരുവരെയും സ്നേഹിക്കുക’ തുടങ്ങിയ സന്ദേശങ്ങളുള്ള പ്ലക്കാർഡുകളുമായായിരിന്നു റാലി.
