ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു
ആലപ്പുഴ: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ആലപ്പുഴ ബൈപ്പാസ് നാടിനു സമർപ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ദേശീയപാത 66-ല്‍ (പഴയ എന്‍.എച്ച്-47) കളര്‍കോടു മുതല്‍ കൊമ്മാടിവരെ 6.8 കിലോ മീറ്ററാണ് ബൈപ്പാസ് ദൂരം. ഇതില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 4.8 കിലോ മീറ്റര്‍ ആകാശപാത (എലിവേറ്റഡ് ഹൈവേ) യാണ്. മേല്‍പ്പാലം മാത്രം 3.2 കി.മീ വരും. കേരളത്തിലെ ഏറ്റവും വലുതും കടല്‍ത്തീരത്തിനു മുകളിലൂടെ പോകുന്നതുമായ ആദ്യ എലിവേറ്റഡ് ഹൈവേയും ഇതാണ്.
