ബംഗ്ലൂരു : പെന്തകോസ്ത് മരണത ഗോസ്‌പെൽ ചർച്ച് കർണാടക സ്റ്റേറ്റ് കൺവെൻഷൻ ഏപ്രിൽ മാസം 15,16 തീയതികളിൽ ബാംഗ്ലൂർ ഷെട്ടി ഹള്ളി സി. എം. ടി. സെമിനാരിയിൽ നടക്കും. കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാ. കോശി ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കുന്നു. പിഎം ജി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാ. ജി. ജെ. അലക്സാണ്ടർ, പാ. എം. എ. ജോൺ എന്നിവർ പ്രസംഗിക്കും. ദിവസവും വൈകിട്ട് 6 മുതൽ സുവിശേഷ യോഗവും ഗാനശുശ്രുഷയും 16 ന് രാവിലെ 10:30 മുതൽ 1 വരെ പൊതുയോഗം. ഉച്ചകഴിഞ്ഞു 3:30 മുതൽ 4:30 വരെ സഹോദരി സമ്മേളനം നടക്കും. ബ്ലെസ് സിംഗേഴ്സ് ഗാനശുശ്രുഷ നിർവഹിക്കുന്നു. പാ. ലിജു ഫിലിപ്പ്, റെജി ജോർജ്, എ. തോമസ് എന്നിവർ നേതൃത്വം നൽകും.
