ചാലക്കുടി : ഡെലിവറൻസ് പ്രയർ സെന്റർ ഫോർ നേഷൻസിന്റെയും വിവിധ ക്രൈസ്തവ സഭകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രാർത്ഥന സംഗമം ഏപ്രിൽ 4 രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ആതിരപ്പള്ളി റോഡിലെ ഹാർട്ട് ലാൻഡ് കൺവെൻഷൻ സെന്ററിൽ നടക്കും. ഭാരതത്തിൽ ദൈവജനം അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങൾ, സഭയുടെ ആത്മീയ ഉണർവ്വ്, ഐക്യത, നടക്കാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് തുടങ്ങി വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രാർത്ഥന സംഗമത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ദൈവ ദാസന്മാരും, വിശ്വാസികളും പങ്കെടുക്കും.
ബ്ര. ടോം കുര്യൻ ജനറൽ കൺവീനർ ആയിട്ടുള്ള പ്രവർത്തക സമിതി മീറ്റിങ്ങിന്റെ നടത്തിപ്പിനായി പ്രവർത്തിക്കുന്നു. പാ. എൻ. ഡി. ജോൺസൺ, കുഞ്ഞുമോൻ ജോഷോ, കെ. ജെ. മാത്യു, ഇവ. ബാബു വൈന്തല, ജോസഫ് ആന്റണി, അജീഷ് കെ. ജോസഫ്, ഗോഡ്സൻ കളത്തിൽ എന്നിവർ ശുശ്രുഷകൾക്ക് നേതൃത്വം നൽകും. പ്രാർത്ഥന സംഗമത്തിൽ പങ്കുകൊള്ളാൻ 1800 പേർ ഇതിനോടകം പേര് രെജിസ്റ്റർ ചെയ്തു.
