പിറവം : ഐ പി സി പിറവം സെന്റർ വാർഷിക കൺവെൻഷൻ ഏപ്രിൽ 1 മുതൽ 7 വരെ പിറവം പാറപ്പാലിൽ ഗ്രൗണ്ടിൽ വൈകിട്ട് 6 മുതൽ 9 വരെ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ ബാബു ചെറിയാൻ സമർപ്പണ ശുശ്രുഷ നിർവഹിക്കുകയും സമാപന സന്ദേശം ഐ പി സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് നൽകും.
പാ. രാജു പൂവക്കാല (തിരുവല്ല) , പാ. ബി. മോനച്ചൻ (കായംകുളം) , പാ. ഷാജി എം. പോൾ (പവർവിഷൻ) , പാ. റെജി മാത്യു (ശാസ്ത്താംകോട്ട) , ഡോ. എബി പി മാത്യു, പാ. തോമസ് നൈനാൻ (ചെങ്ങന്നൂർ) , പാ. ബിജു ജോസഫ് (തൃശൂർ) , തുടങ്ങിയവർ പ്രസംഗിക്കും.
സംഗീത ശുശ്രുഷയ്ക്ക് പാ. ഡാനിയേൽ നീലഗിരി, സിസ്റ്റർ രമ്യ സെറ ജേക്കബ്, റിവൈവൽ സിംഗേഴ്സ് പിറവം, പാ. കെ പി വർഗീസ്, പാ. സോളമൻ ജോസഫ് എന്നിവർ നേതൃത്വം നൽകും.
