ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷൻ കലാമേള ഏപ്രിൽ 20നു സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രൽ ഹാളിൽ വച്ചു നടത്തുന്നു. കലാമേളയിൽ മുൻകാലങ്ങളിൽ നടത്തിയിരുന്ന എല്ലാ മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ഡാൻസ് സ്‌കൂളുകളുടേയും, മറ്റു കലാപരിപാടികൾ നടത്തുന്നവരുടേയും ആത്മാർത്ഥമായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കലാമേളയുടെ ചെയർമാൻ സജി മാലിത്തുരുത്തിൽ (630-470-0035), കോർഡിനേറ്റേഴ്‌സ് സാറ അനിൽ (630-914-0713), സന്തോഷ് വി.ജി. (224-432-4944) എന്നിവരാണ്.
