മാഹി : മാഹി ചർച്ച് ഓഫ് ഗോഡ് സഭാംഗം പുതുച്ചേരി ഗവ. സർവ്വേ ഡിപാർട്ട്മെന്റിൽ നിന്നും റിട്ടയർ ചെയ്ത വിക്ടോറിയ ഫെർണാണ്ടസ് (62) നിത്യതയിലേക്ക് ചേർക്കപ്പെട്ടു. സംസ്കാരം 24 മാർച്ച് 3 മണിക്ക് ഈങ്ങാപ്പുഴ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. വെള്ളിയാഴ്ചയുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: പരേതനായ ജോർജ്ജ് ലോറൻസ്. മക്കൾ: വിജേഷ് ജോർജ്ജ് (ബെഹറിൻ), വിജോയ് ജോർജ്ജ്. മരുമകൾ: ഡോ. മിഖില വിജേഷ്.
