ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് ( ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് ഓവർസിയറായി പാ. ഇ. ജെ. ജോൺസണെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് ഭരണാധികാരി കേരളം സ്റ്റേറ്റ് ഓവര്സിയറും നാഷണൽ ഗവേർണിംഗ് ബോഡി ചെയർമാനുമായ പാ. സി. സി. തോമസിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ദീർഘ വര്ഷങ്ങളായി കർണാടകയിൽ പ്രവർത്തിക്കുന്ന പാ. ഇ .ജെ. ജോൺസണെ ബാംഗ്ലൂർ സെന്റർ പാസ്റ്ററും ആർ .ടി. നഗർ ചർച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രുഷകനും ആണ് കോട്ടയം സ്വദേശിയായ പാസ്റ്റർ ജോൺസൺ. കൗൺസിൽ മെംബേർസ് ആയി പാ.ജോസഫ് ജോൺ , പാ.പി. വി. കുര്യാക്കോസ് , പാ. റോജി ഇ. സാമുവേൽ , പാ.ബ്ലെസ്സൺ ജോൺ , പാ.ബിനു ചെറിയാൻ ,പാ.ടി .പി. ബെന്നി എന്നിവരെ തിരഞ്ഞെടുത്തു.
