കുമ്പനാട് : തിരുവനന്തപുരം ഐ.പി സി താബോർ സഭയിൽ പാസ്റ്റർ നെബു മാത്സനെ, താബോർ സഭയുടെ കമ്മിറ്റി തീരുമാനവും, ഭൂരി പക്ഷ വിശ്വാസികളുടെ ആവശ്യപ്രകാരം ശുശ്രൂഷകനായി, കേരള സ്റ്റേറ്റ് പ്രസ്ബിട്ടറി നിയമിച്ച ഓർഡർ ആണ് ചൊവ്വാഴ്ച (19/03/2024) കൂടിയ ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ ഉറപ്പ് വരുത്തി വീണ്ടും തീരുമാനം ശരിവച്ചത്. കഴിഞ്ഞ 05/03/24 നു സ്റ്റേറ്റ് പ്രസ്ബിറ്ററി എടുത്ത തീരുമാനപ്രകാരമുള്ള പാസ്റ്റർ നെമ്പു മാത്സൻ്റെ നിയമന ഓർഡർ നിയമവിരുദ്ധമായി, 07/03/24 ൽ ജനറൽ പ്രസിഡൻ്റും. സെക്രട്ടറിയും ഒപ്പിട്ട ഒരു കത്ത് പ്രസിദ്ധീകരിച്ച് റദ്ധാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ നിയമ വിരുദ്ധമായി ജനറൽ പ്രസിഡൻ്റ് ഇറക്കിയ കത്തുകൾ തിരുവനന്തപുരം മുൻസിഫ് കോടതി കേസ് പരിഗണിച്ചു റദ്ദ് ‘ചെയ്തിരുന്നു. ഇപ്പോൾ പാസ്റ്റർ നെബു മാത്സനെ താബോർ സഭയിൽ കേരള സ്റ്റേറ്റ് കൗൺസിൽ അംഗീകാരത്തോടെ നിയോഗിച്ചത് പൂർണ്ണമായും നിയമ വിധേയമായിട്ടാണ് എന്നത് ഐപിസി കേരള സ്റ്റേറ്റ് കൗൺസിലിന്റെ കൃത്യമായ ചുവട് വയ്പ്പായി വിശ്വാസ സമൂഹം മനസ്സിലാക്കുകയും ചെയ്യുന്നു. കൂടാതെ സ്റ്റേറ്റ് കൗൺസിൽ വീണ്ടും പാസ്റ്റർ നെമ്പു മാത്സൻ്റെ നിയമനം ശരിവക്കുവാൻ കാണിച്ച ആർജ്ജവം അഭിനന്ദനാർഹം തന്നെയെന്നും പറയുന്നു.
