ന്യൂയോർക്ക് : ഇന്ത്യ പെന്തകോസ്ത് ദൈവസഭ നോർത്ത് അമേരിക്കൻ റീജിയൻ സോദരി സമാജം പ്രവർത്തന ഉദ് ഘാടനം മാർച്ച് 16 ശനിയാഴ്ച ന്യൂയോർക്ക് ഇന്ത്യ ക്രിസ്ത്യൻ അസംബ്‌ളി ചർച്ചിൽ നടന്നു. സിസ്റ്റർമാരായ അക്സ പീറ്റേഴ്സൺ , എലിസബത്ത് പ്രയ്‌സൺ എന്നിവർ മുഖ്യ സന്ദേശം നൽകി.
വിമൺസ് ഫെല്ലോഷിപ്പ് പ്രസിഡണ്ട് ഡോ. ഷൈനി സാം 2024 ലെ പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു. ഐ പി സി ഈസ്റ്റേൺ റീജിയൻ വനിതാ കൂട്ടായ്മയിലെ മുൻകാല ഭാരവാഹികളെ അനുമോദിച്ചു. അവരുടെ കഠിനാദ്ധ്വാനത്തിനും അർപ്പണബോധത്തിനും സർട്ടിഫിക്കറ്റുകൾ നൽകി . വിവിധ സഭകളിൽ നിന്നുള്ള ശുശ്രുഷകന്മാരും വനിതാ പ്രതിനിധികളും സമ്മേളനത്തിൽ സംബന്ധിച്ചു.
