ഷിക്കാഗോ : 2022 – 23 കാലയളവിൽ സെന്റ് മേരിസ് ഇടവകയിൽ എക്സിക്യൂട്ടീവ് അംഗങ്ങളായി സേവനം ചെയ്തു വിരമിക്കുന്ന കൈ കാരന്മാരായ കുഞ്ഞച്ചൻ കുങ്കര , അലക്സ് മുല്ലപ്പള്ളി , ജെയിംസ് കിഴക്കേ വാലേൽ ,അമൽ കിഴക്കേക്കുറ്റ് , പരീക്ഷ കൗൺസിൽ സെക്രട്ടറി ആയി സേവനം ചെയ്ത ജോണിക്കുട്ടി പിള്ള വീട്ടിൽ ,കഴിഞ്ഞ ഏഴു വർഷക്കാലം പാരിഷ് പി . ആർ . ഒ ആയി സേവനം ചെയ്തു പിരിയുന്ന സ്റ്റീഫൻ ചൊള്ളമ്പേൽ എന്നിവരെ ഇടവക വികാരി ഫാ. സിജു മുടക്കോടിൽ പ്രശംസാ ഫലകം നൽകി ആദരിച്ചു.
വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം നടത്തപ്പെട്ട ഹൃസ്വമായ ചടങ്ങിൽ വച്ചാണ് മുൻ എക്സിക്യൂട്ടീവ് അംഗങ്ങളെ ആദരിച്ചത്. കേരളത്തിന് പുറത്തുള്ള ഏറ്റവും വലിയ ക്‌നാനായ ഇടവക എന്ന നിലക്ക്, ഷിക്കാഗോ സെന്റ് മേരീസ് ഇടവകയുടെ ദൈനദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുക എന്നത് വളരെയധികം ശ്രദ്ധയും കരുതലും ആവശ്യമായ ഒരു കാര്യമാണ് എന്നും, തികഞ്ഞ പ്രതിബദ്ധതയോടെയും സേവന സന്നദ്ധതയോടെയും ഈ കർത്തവ്യം ഏറ്റെടുക്കുകയും പൂർത്തിയാക്കുകയും ചെയ്ത എക്‌സിക്യൂട്ടീവ് അംഗങ്ങൾക്കും, അവർക്ക് പൂർണ്ണ പിന്തുണ നൽകികൊണ്ട് അവരുടെ സേവനം ഇടവകയ്ക്ക് ലഭ്യമാക്കിയ അവരുടെ കുടുംബാഗങ്ങളോടുമുള്ള നന്ദി അറിയിക്കുന്നതായി ഇടവക വികാരി ഫാ. സിജു മുടക്കോടിൽ അറിയിച്ചു.
