മനുഷ്യബലി, മക്കളെ തലക്കടിച്ച് കൊന്ന് ദമ്പതികള്‍
അധ്യാപക ദമ്പതികള്‍ അറസ്റ്റില്‍
അമരാവതി: ആന്ധ്രാപ്രദേശില്‍ മനുഷ്യബലിയുടെ പേരിൽ പെണ്മക്കളെ തലക്കടിച്ച് കൊന്ന് ദമ്പതികള്‍. ചിറ്റൂര്‍ ജില്ലയിലെ മദനപ്പള്ളെ പട്ടണത്തില്‍ ഞായറാഴ്ച രാത്രിയാണ് അമ്മ രണ്ട് പെണ്‍മക്കളെ തലക്കടിച്ച് കൊലപ്പെടുത്തിയത്. അലേക്യ (27), സായ് ദിവിയ (22) എന്നിവരാണ് മരണപ്പെട്ടത്. സംഭത്തെ തുടര്‍ന്ന് അധ്യാപക ദമ്പതികളായ പദ്മജ, പുരുഷോത്തം നായ്ഡു എന്നിവരെ പൊലീസ് അറസറ്റ് ചെയ്തു. ഭാര്യയ്‌ക്കൊപ്പം ഭര്‍ത്താവും കൊലപാതകത്തില്‍ പങ്കാളിയായിരുന്നു.സൂര്യോദയത്തിനുശേഷം തങ്ങളുടെ പെണ്‍മക്കള്‍ പുനര്‍ജനിക്കുമെന്നും \’കലിയുഗം\’ അവസാനിക്കുമെന്നും തിങ്കളാഴ്ച മുതല്‍ \’സത്യയുഗം\’ ആരംഭിക്കുമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച പൊലീസിനോട് ദമ്പതികള്‍ പറഞ്ഞു. ദമ്പതികളുടെ മൂത്ത മകളായ അലേക്യ ഭോപ്പാലില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇളയ മകള്‍ സായ് ദിവ്യ ബി.ബി.എ ബിരുദധാരിയായിരുന്നു. മുംബൈയിലെ എ.ആര്‍ റഹ്മാന്‍ മ്യൂസിക് സ്‌കൂളിലെ വിദ്യാര്‍ഥി കൂടിയായിരുന്നു ദിവ്യ. കൊവിഡ്-19 ലോക്ക്ഡൗണിനിടെയും ഞായറാഴ്ച രാത്രിയിലും ദമ്പതികള്‍ അപരിചിതമായി പെരുമാറിയതായി പ്രദേശവാസികള്‍ പറയുന്നു.
വീട്ടില്‍ നിന്ന് വിചിത്രമായ ശബ്ദങ്ങളും നിലവിളികളും കേട്ട് അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം പൂജാ മുറിയില്‍ നിന്നും രണ്ടാമത്തെ മൃതദേഹം കിടപ്പു മുറിയില്‍ നിന്നുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ചുവന്ന വസ്ത്രത്തില്‍ പൊതിഞ്ഞ നിലയിലായിരുന്നു.
