കുമ്പനാട് : പി വൈ പി എ കേരള സംസ്ഥാന കൺവെൻഷൻ റിവൈവ് കരവാളൂർ മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ പുനലൂർ കരവാളൂർ കോയിപ്പുറം ഓഡിറ്റോറിയത്തിൽ നടക്കും . ദിവസവും വൈകിട്ട് 6 മുതൽ ആരംഭിക്കുന്ന മീറ്റിങ്ങിൽ പാസ്റ്റര്മാരായ കെ എ എബ്രഹാം, റജി മാത്യു, സാം മാത്യു, എന്നിവർ പ്രസംഗിക്കും. പാ.ജോസ് കെ എബ്രഹാം ഉദ് ഘാടനം ചെയ്യും. ഗാന ശുശ്രൂഷ ഗിലെയാദ് മ്യൂസിക് ബാൻഡ് നിർവഹിക്കും. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ റിവൈവ് എന്നപേരിൽ സംസ്ഥാന കൺവെൻഷനുകൾ ഈ വർഷം സംഘടിപ്പിക്കും.
സംസ്ഥാന ഭാരവാഹികളായ ഷിബിൻ സാമുവേൽ, മോൻസി മാമ്മൻ ,ബ്ലെസ്സൺ ബാബു, ജസ്റ്റിൻ നെടുവേലിൽ,സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ , ഷിബിൻ ഗിലെയാദ് ,ബിബിൻ കല്ലുങ്കൽ എന്നിവർ നേതൃത്വം നൽകും.
