യുഎഇ : നിയമത്തിൽ വലിയ മാറ്റങ്ങൾ വരുത്തി യുഎഇ. പ്രീ-എൻട്രി വിസയില്ലാതെ 87 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് യുഎഇയിൽ പ്രവേശിക്കാൻ അനുമതി. വിദേശകാര്യ മന്ത്രാലയം ആണ് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഇത്തവണയും വിസ ഓൺഅറെെവൽ രാജ്യങ്ങളിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല. എന്നാൽ മറ്റു രാജ്യങ്ങളിലെ പാസ്പോർട്ട്, അമേരിക്ക നൽകുന്ന വിസിറ്റ് വിസ, അല്ലെങ്കിൽ പെർമനന്‍റ് റസിഡന്‍റ് കാർഡ് യുകെയിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും കുറഞ്ഞത് ആറ് മാസമെങ്കിലും ജോലി ചെയ്തിട്ടുള്ള റസിഡൻസ് വിസ എന്നിവ കെെവശം ഉള്ളവർക്ക് ദുബായ് ഓൺ അറെെവൽ വിസയാണ് നൽകുന്നത്. ഈ വിസയിൽ ദുബായിൽ എത്തിയാൽ 14 ദിവസം താമസിക്കാൻ സാധിക്കും. പിന്നീട് 14 ദിവസത്തേക്ക് കൂടി നീട്ടാൻ സാധിക്കും.
110 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ യുഎഇയിൽ എത്തുന്നതിന് മുമ്പ് തന്നെ വിസ എടുക്കണം. വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് (https://www.mofa.gov.ae/en/visa-exemptions-for-non-citizen) ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കും. പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ട രാജ്യങ്ങൾ ഏതാണ് അവയുടെ ആവശ്യകതകൾ എന്താണ് എന്നിവയെല്ലാം ഇവിടെ നൽകിയിട്ടുണ്ട്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസൺഷിപ്പ്, പോർട്ട് സെക്യൂരിറ്റി, കസ്റ്റംസ് എന്നിവയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും.
ജിസിസി പൗരൻമാർക്ക് യുഎഇ സന്ദർശിക്കാൻ വീസയോ സ്പോൺസർഷിപ്പോ ആവശ്യമില്ല. യുഎഇ ഡിജിറ്റൽ സർക്കാർ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുഎഇയിലേക്ക് കടക്കണം എങ്കിൽ അതാത് ജിസിസി രാജ്യങ്ങളിൽ നിന്നുള്ള തിരിച്ചറിയൽ കാർഡ് ഹാജറാക്കിയാൽ മതിയാകും. മുൻകൂട്ടി വിസ എടുക്കേണ്ടി വരില്ല. ഒഴിവാക്കപ്പെട്ട രാജ്യങ്ങളുടെ പട്ടിക കാണുന്നതിന് https://www.visitdubai.com/en/plan-your-trip/visa-information എന്ന ലിങ്ക് സന്ദർശിച്ചാൽ മതിയെന്നാണ് അധികൃതർ പറയുന്നത്.
ഇപ്പോൾ യുഎഇയിൽ ഓൺ അറെെവൽ വിസ ലഭിക്കുന്ന രാജ്യങ്ങൾ ചില രാജ്യങ്ങൾ ഇവയാണ്. ജർമനി, ഹംഗറി, ഹോങ്കോങ്, കോസ്റ്റാറിക്ക, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപബ്ലിക്,ചിലി, ചൈന, കൊളംബിയ, , ഡെൻമാർക്ക്, എൽ സാൽവഡോർ, കസാക്കിസ്ഥാൻ, കിരിബതി, കുവെെറ്റ്, ഓസ്ട്രിയ, ഓസ്ട്രേലിയ, അസർബൈജാൻ, ബഹ്റൈൻ, മലേഷ്യ, മാലദ്വീപ്, മാൾട്ട, മൗറീഷ്യസ്, മെക്സിക്കോ, മൊണാക്കോ, നൗറു, ന്യൂസീലൻഡ്, നോർവേ, ഒമാൻ, പരാഗ്വേ, പെറു, പോളണ്ട്, പോർച്ചുഗൽ, ഖത്തർ, അയർലൻഡ്, റൊമാനിയ, റഷ്യ, സെന്‍റ് വിൻസെന്‍റും ഗ്രനേഡൈൻസും, സാൻ മറിനോ, സൗദി അറേബ്യ, സീഷെൽസ്, സെർബിയ.
