Ultimate magazine theme for WordPress.

ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിച്ചു

 

കെയ്‌റോ : ഈജിപ്തിലെ ഉദ്യോഗസ്ഥർ ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക് നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിച്ചതായി വെളിപ്പെടുത്തൽ. അസ്യൂത് നാഷണൽ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥിനി 21 കാരിയായ ഐറിൻ ഇബ്രാഹിം ഷെഹാതയെ ആണ് തട്ടികൊണ്ട് പോയത്. പരീക്ഷയ്ക്കിടയിലാണ് വിദ്യാർത്ഥിനിയെ കാണാതാകുന്നത്. “അവളെ രക്ഷിക്കാൻ ശ്രമിച്ചാൽ കുടുംബത്തെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ടുപോയവർ ആയുധധാരികളാണെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. തട്ടിക്കൊണ്ടുപോയവർ അവളെ സൂക്ഷിച്ചിരുന്ന സ്ഥലത്തുനിന്നു അജ്ഞാത സ്ഥലത്തേക്ക് മാറ്റിയതായി പോലീസ് അവളുടെ വീട്ടുകാരെ അറിയിച്ചു. “ഷിഹാത എവിടെയാണെന്ന് സംസ്ഥാന സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൃത്യമായി അറിയാം. എന്നാൽ അവർ നടപടിയെടുക്കുന്നില്ല” പിതാവ് ഒരു അഭിമുഖത്തിൽ പറഞ്ഞു

Sharjah city AG