വാഷിംഗ്ടണ്‍: ഇസ്ലാമോഫോബിയയെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രായേല്‍-ഗാസ യുദ്ധം ആരംഭിച്ച ഒക്ടോബര്‍ 7 ഇസ്ലാമോഫോബിയയുടെ പുനരുജ്ജീവനം നടന്ന മോശം ദിനമാണെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു. ഇസ്ലാമോഫോബിയക്ക് യുഎസില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.’ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ അവരുടെ മതവിശ്വാസങ്ങള്‍ കാരണം പലപ്പോഴും നേരിടുന്ന അക്രമവും വെറുപ്പും ഞങ്ങള്‍ തിരിച്ചറിയുന്നു. അദ്ദേഹം പറഞ്ഞു. യുഎസിലും മറ്റിടങ്ങളിലും ഇസ്ലാമോഫോബിയ, പാലസ്തീന്‍ വിരുദ്ധ പക്ഷപാതം, യഹൂദ വിരുദ്ധത എന്നിവ വര്‍ധിച്ചു വരികയാണെന്ന് മനുഷ്യാവകാശ സംഘടനകളും മുസ്ലീം സംഘടനകളും ആരോപിക്കുന്നു.
