ന്യൂഡൽഹി∙ പൗരത്വ നിയമ ഭേദഗതി പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നവർക്കായി മൊബൈൽ ആപ്പ് അവതരിപ്പിച്ച് ആഭ്യന്തരമന്ത്രാലയം. അപേക്ഷകർക്ക് ഗൂഗിൾ പ്ലേയിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റിലൂടെ പൗരത്വത്തിനായി അപേക്ഷിക്കാം.നേരത്തേ, ആഭ്യന്ത്രമന്ത്രാലയം അപേക്ഷകർക്ക് വേണ്ടി ഒരു പോർട്ടൽ അവതരിപ്പിച്ചിരുന്നു. 1955-ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പുതിയ നിയമം.
