തൃശൂർ: ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്ന അഞ്ചാമത് ഇൻറർനാഷണൽ മിഷൻ കോൺഗ്രസിന്റെ ഓഫീസ് ജെറുസലേം ധ്യാനകേന്ദ്രത്തിൽ ഡയറക്ടർ റവ. ഫാ. ഡേവിസ് പട്ടത്ത് സിഎംഐ ഉദ്ഘാടനം ചെയ്തു. മിഷൻ കോൺഗ്രസ് കൺവീനർ സിജോ ഔസേപ്പ്, വിൽസൺ ടി ഒ എന്നിവർ മിഷൻ കോൺഗ്രസിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് സംസാരിച്ചു. 2024 ഏപ്രിൽ 10 മുതൽ 14 വരെ തൃശൂർ തലോർ ജെറുസലേം ധ്യാനകേന്ദ്രത്തിൽ വച്ചാണ് മിഷൻ കോൺഗ്രസ് നടത്തപ്പെടുന്നത്. വിവിധ മിഷൻ മേഖലകളെ പരിചയപ്പെടുത്തുന്ന മിഷൻ എക്സിബിഷൻ, മിഷൻ ഗാതറിങ്ങുകൾ, സെമിനാറുകൾ, വിവിധ ഭാഷകളിലുള്ള ദിവ്യബലികൾ, സംഗീത നിശ എന്നിവയെല്ലാം മിഷൻ കോൺഗ്രസിൽ ഉണ്ടായിരിക്കും. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം നിർവഹിക്കുന്ന മിഷൻ കോൺഗ്രസിൽ 27 ഓളം പുരോഹിതന്മാരുടെ സാന്നിധ്യം ഉണ്ടായിരിക്കും.
