ന്യൂഡൽഹി: രാജ്യം കാത്തിരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ നാളെ അറിയാം.തീയതി നാളെ പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. നാളെ ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് പ്രഖ്യാപനം. തിരഞ്ഞെടുപ്പു കമ്മിഷനിലെ പുതിയ അംഗങ്ങളായി മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവർ ഇന്നു ചുമതലയേറ്റിരുന്നു.
