ലഖ്നൗ : ക്രിസ്ത്യാനികളല്ലാത്തവരെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചു എന്ന് ആരോപിച്ചു ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്യപ്പെട്ട വൈദികന് ഒരു മാസത്തിനു ശേഷം ജാമ്യം അനുവദിച്ച് കോടതി. ലഖ്നൗ രൂപതയിലെ ഫാദർ ഡൊമിനിക് പിൻ്റോയ്ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഇദ്ദേഹത്തെയും മറ്റു ആറ് പേരെയും ഫെബ്രുവരി അഞ്ചാം തീയതി ആണ് വ്യാജ ആരോപണത്തെ തുടർന്ന് ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. ലഖ്നൗ രൂപതയിലെ നവിന്താ പാസ്റ്ററൽ സെൻററിൻ്റെ ഡയറക്ടറാണ് ഫാ. പിൻ്റോ.
