Ultimate magazine theme for WordPress.

കുരുന്നുകളുടെ കുരുതിക്കളമായി ഗാസ ; മനം മടുക്കാത്ത യുദ്ധക്കൊതി

ഗാസസിറ്റി : യുദ്ധത്തിൽ പൊലിഞ്ഞു പോകുന്ന കുഞ്ഞുങ്ങളുടെ കണക്കുകൾ ഗാസയിൽ വർദ്ധിച്ചു വരുന്നു.ലോകത്താകമാനം നാലുവർഷം കൊണ്ട് കൊല്ലപ്പെട്ടതിനേക്കാൾ ബാല്യങ്ങൾ യുദ്ധം തുടങ്ങിയ അഞ്ചുമാസത്തിനിടയിൽ ഗാസയിൽ കൊല്ലപ്പെട്ടതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. കളിയും ചിരിയുമായി ആടിപ്പാടി ലാളനകൾ ഏറ്റുവാങ്ങി ഏവരുടെയും അരുമകളായി വളരേണ്ട ബാല്യങ്ങൾ ഇന്ന് കൊടും പട്ടിണിയിലും തീരാ ഭയത്തിന്റെ ദുരന്തത്തിലുമാണ്. കളിപ്പാട്ടം കണ്ട് ആർത്തുലസിക്കേണ്ടവർ കാതടിപ്പിക്കുന്ന സ്ഫോടനങ്ങളുടെ ഹുങ്കാര ശബ്ദത്തിൽ ഞടുങ്ങി വിറയ്ക്കുന്നു. യുദ്ധ വെറിയുടെ ധാർഷ്ട്യം ആപത്ക്കരമായി ഭവിക്കുമ്പോൾ , ഒന്നുമറിയാത്ത ഈ ലോകം തന്നെ എന്താണെന്ന് പോലും അറിയാത്ത കുരുന്നുകൾ കൊന്നൊടുക്കപ്പെടുകയാണ് ഗാസ എന്ന യുദ്ധഭൂമിയിൽ. എല്ലാ സുഖ സൗകര്യങ്ങളിലും കഴിഞ്ഞിരുന്ന കുഞ്ഞുങ്ങൾ ഇന്ന് വിശപ്പടക്കാൻ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കൈ നീട്ടിപ്പിടിക്കുന്ന ഹൃദയ ഭേദകമായ കാഴ്ച യുദ്ധക്കൊതിയന്മാരുടെ ചങ്ക് തകർക്കുന്നില്ല . പകരം കുഞ്ഞുങ്ങളുടെ മാത്രമല്ല അവരുടെ സർവ്വസ്വം തൂത്തെറിയപ്പെടുകയാണ്.

ഇവിടെ മാതാപിതാക്കളെ നഷ്ടപ്പെട്ടവർ സ്വപ്നങ്ങൾ നെയ്ത് കൂട്ടി വളർത്തിക്കൊണ്ടുവന്ന ബാല്യങ്ങൾ. എല്ലാം തകർന്ന് തരിപ്പണമാകുകയാണ് ഗാസ എന്ന ശവപ്പറമ്പിൽ. ലോകത്തിൽ തന്നെ വിവിധമായ സംഘർഷങ്ങളിൽ നാലുവർഷംകൊണ്ട് ജീവൻ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെക്കാൾ അധികം ബാല്യങ്ങളാണ് ഗാസ യുദ്ധത്തിൽ അഞ്ചുമാസംകൊണ്ട് മണ്ണടിഞ്ഞത്. 2019 മുതൽ 2022 വരെ ലോകത്ത് വിവിധ രാജ്യങ്ങളിൽ സംഘർഷത്തിൽ 12193 കുട്ടികളാണ് കൊല്ലപ്പെട്ടത് .ഇത് നാലുവർഷത്തെ സംഭവമാണെങ്കിൽ ഗാസായുദ്ധം തുടങ്ങി അഞ്ചുമാസംകൊണ്ട് കൊല്ലപ്പെട്ടു കുട്ടികളുടെ സംഖ്യ 12300 ആണ്. പാലസ്തിർ അഭയാർത്ഥികൾക്കുള്ള യു.എൻ ഏജൻസിയുടെ തലവൻ ഫിലിപ്പ് ലാസറിനിയാണ് കുഞ്ഞുങ്ങളുടെ മരണങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറംലോകത്ത് എത്തിച്ചത്. ”ഇത് കുട്ടികളുടെ നേരെയുള്ള യുദ്ധമാണ്. അവരുടെ ബാല്യത്തിലും ഭാവിക്കും നേരെയുള്ള യുദ്ധം.” ലാസറിനിപറയുന്നു.

ഗാസയിലെ യുദ്ധത്തിൽ പട്ടിണി ഒരു ആയുധമായി ഉപയോഗിക്കുകയാണെന്ന് യൂറോപ്യൻ യൂണിയൻ വിദേശകാര്യ നയ മേധാവി ജോസപ് ബോറെൻ പറഞ്ഞു. യുദ്ധം 5.76 ലക്ഷം ഗാസാക്കാരെ കൊടും പട്ടിണിയിൽ ആക്കി എന്നതാണ് യു.എന്നിൻെറ പുതിയ കണക്ക് .ആഹാരമോ ശുദ്ധജലമോ ലഭിക്കാതെ ഒരാഴ്ചയിൽ മരിച്ച 27 പേരിൽ അധികവും കുഞ്ഞുങ്ങൾ ആണെന്നുള്ളതാണ് ഞെട്ടിപ്പിക്കുന്ന സത്യം. ഇതിനിടയിൽ റോഡ് മാർഗ്ഗം ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതാണ് അഭികാമ്യമെന്ന് യു എൻ വിലയിരുത്തൽ. കപ്പൽ മാർഗ്ഗമുള്ള ഭക്ഷ്യവിതരണം അത്ര കാര്യക്ഷമം ആയിരിക്കില്ലെന്നും അവർ പറയുന്നു സൈപ്രസിൽനിന്ന് 200 ടൺ ഭക്ഷ്യ വസ്തുക്കളുമായി ഗാസ മുനമ്പിലേക്ക് സ്പാനിഷ് കപ്പൽ തിരിച്ചതിനുശേഷം ആണ് യു എന്നിൻെറ പ്രസ്താവന. ‘യുദ്ധത്തിന് ഇതുവരെ ശമനം ഉണ്ടായിട്ടില്ല എന്നാണ് ഇസ്രായേൽ .

‘യുദ്ധത്തിന് ഇതുവരെ ശമനം ഉണ്ടായിട്ടില്ല എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കുന്നത്. സൈനിക നടപടിയുമായി മുന്നോട്ടുപോകുമെന്നു തന്നെയാണ് ഇപ്പോഴും നെതന്യാഹു പറയുന്നത്. യുദ്ധക്കെടുതിയിൽ ഗാസിൽ മരിച്ചു വീണവരുടെ സംഖ്യ 31272 ആയി ഉയർന്നു. നാളകളുടെ സ്വപ്നങ്ങൾ ഗാസയിൽ മണ്ണടിയുകയാണ് . എന്നാൽ അവർ പോലും അറിയുന്നില്ല , ഇത്ര ബാല്യത്തിലെ എന്തിനാണ് തങ്ങൾ ബലിയാടുകൾ ആകുന്നതെന്ന്.

Sharjah city AG