ദോഹ: ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് ആറ് മാസം പിന്നിട്ടു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നല്‍ ആക്രമണം ഇസ്രായേലിനെ ഞെട്ടിച്ചിരുന്നു. തുടര്‍ന്ന് ശക്തമായ ആക്രമണം നടത്തിയ ഇസ്രായേല്‍ സൈന്യം ഗാസയില്‍ 32000ത്തിലധികം പേരെ കൊലപ്പെടുത്തി. പക്ഷേ, ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. നിരവധി പുരുഷന്മാരെയും സ്ത്രീകളെയുമാണ് ഹമാസ് ഒക്ടോബര്‍ ഏഴിന് തടവിലാക്കിയത്. ഇസ്രായേല്‍ ജയിലിലുള്ള പലസ്തീന്‍കാരെ വിട്ടയച്ചാല്‍ മാത്രമേ ഇവരെ മോചിപ്പിക്കൂ എന്നാണ് ഹമാസിന്റെ നിലപാട്. അതിനിടെ, വൃദ്ധരായ ബന്ദികളെ ഹമാസ് വിട്ടയക്കുകയും ചെയ്തു. ബാക്കിയുള്ളവരുടെ മോചനം സംബന്ധിച്ച ചര്‍ച്ചകള്‍ എവിടെയുമെത്തിയിട്ടില്ല. ഇതിനിടെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ ഖത്തറിലേക്ക് കത്തയച്ചിരിക്കുന്നത്.
സാറ നെതന്യാഹുവാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ മാതാവ് ശൈഖ മൂസ ബിന്‍ത് നാസറിന് കത്തയച്ചത്. വിശുദ്ധ റമദാനിന്റെ പവിത്രത സൂചിപ്പിക്കുന്ന കത്തില്‍ ഹമാസിന്റെ തടവിലുള്ളവരെ മോചിപ്പിക്കാന്‍ ശ്രമമുണ്ടാകണം എന്ന് ആവശ്യപ്പെടുന്നു. 19 വനിതാ തടവുകാരാണ് ഹമാസിന്റെ പിടിയിലുള്ളതെന്ന് കത്തില്‍ പറയുന്നു.
ഇസ്രായേല്‍ പലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്ന രാജ്യമാണ് ഖത്തര്‍. നിരവധി ചര്‍ച്ചകള്‍ ഇരുവിഭാഗവുമായും ഖത്തര്‍ ഭരണകൂടം നടത്തി. കൂടാതെ അമേരിക്ക, ഈജിപ്ത് എന്നിവരുമായും ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ സാധിക്കാത്തതില്‍ ഖത്തര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇസ്രായേല്‍ ആക്രമണം തുടരുന്നതിനെ ഖത്തര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇസ്രായേല്‍ ആക്രമണം നിര്‍ത്തണം, സൈന്യത്തെ പിന്‍വലിക്കണം, പലസ്തീന്‍കാരെ ജയിലുകളില്‍ നിന്ന് വിട്ടയക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹമാസ് മുന്നോട്ട് വെക്കുന്നത്. എന്നാല്‍ ഇതിനോട് യോജിക്കാന്‍ ഇസ്രായേല്‍ തയ്യാറായിട്ടില്ല. ഗാസയിലെ 90 ശതമാനം കെട്ടിടങ്ങളും ഇസ്രായേലിന്റെ ആക്രമണത്തില്‍ തകര്‍ന്നു. വീട് നഷ്ടപ്പെട്ട് തെരുവില്‍ കഴിയുന്നവര്‍ക്ക് നേരെയും ഇസ്രായേല്‍ ആക്രമണം തുടരുകയാ
