കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
മുംബൈ: കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്ന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പിന്നിലെ സീറ്റ് ബെല്‍റ്റിട്ടില്ലെങ്കില്‍ മുന്നറിയിപ്പ് നല്കുന്ന അലാറം സംവിധാനം കാറുകളില്‍ ഉടന്‍ സ്ഥാപിക്കാന്‍ ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംവിധാനം നടപ്പാക്കാനായി കാര്‍ നിര്‍മാണ കമ്പനികള്‍ക്ക് ആറുമാസം കാലയളവ് നല്‍കും. നിലവില്‍ മുന്‍ സീറ്റുകളിലെ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ മാത്രമാണ് മുന്നറിയിപ്പ് അലാറം പ്രവര്‍ത്തിക്കുക.
